പുസ്തക ചർച്ച
Tuesday 14 October 2025 1:47 AM IST
തിരുവനന്തപുരം: ജീവചരിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ എം.ദേവദാസ് എഴുതിയ 'പി.പദ്മരാജൻ: അനുഭവങ്ങൾ, ഓർമ്മകൾ" എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച ടി.പി.ശാസ്തമംഗലം ഉദ്ഘാടനം ചെയ്തു. പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ മന്ദിരത്തിൽ നടത്തിയ യോഗത്തിൽ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.രമാഹരിദാസ്, തിരുമല ശിവൻകുട്ടി, എം ദേവദാസ്, വിജയൻ അവണാകുഴി, അനിൽ നെടുങ്ങോട് എന്നിവർ സംസാരിച്ചു.യോഗത്തിന് മുന്നോടിയായി നടത്തിയ കവിയരങ്ങിന്റെ ഏകോപനം രാജ്‌കുമാർ കുടപ്പനക്കുന്ന് നിർവഹിച്ചു.