രാഷ്ട്രീയ ജനതാദൾ മണ്ഡലം കൗൺസിൽ
Tuesday 14 October 2025 1:47 AM IST
വിഴിഞ്ഞം: രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കൗൺസിൽ യോഗം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബുവിന്റെ അദ്ധ്യക്ഷതയിൽ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജമീല പ്രകാശം,സംസ്ഥാന കമ്മിറ്റി അംഗം പരശുവയ്ക്കൽ രാജേന്ദ്രൻ,ജില്ലാ കൗൺസിൽ അംഗം ഭഗത് റൂഫസ്,വിഴിഞ്ഞം ജയകുമാർ, കരിച്ചൽ ഗോപാലകൃഷ്ണൻ,വി.സുധാകരൻ,പുല്ലുവിള ജോയി,കോവളം രാജൻ,ടി.വിജയൻ,പുല്ലുവിള വിൻസന്റ്,കെ.പ്രേമചന്ദ്രൻ, അഡ്വ.എസ്.വിജയകുമാർ,വി.രത്നാകരൻ,അരുമാനൂർ മുരുകൻ,എം.കെ.രഘു,എ.സുകുമാരൻ,നെല്ലിമൂട്ടുവിള ഷാജി,തിങ്കൾ ഗോപകുമാർ എന്നിവർ സംസാരിച്ചു.