ജെ.പി,ലോഹ്യ അനുസ്മരണം
Tuesday 14 October 2025 1:50 AM IST
തിരുവനന്തപുരം: സംഘപരിവാർ ഭീഷണികളെ നേരിടാൻ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ വിപ്ളവം വഴികാട്ടിയാകണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ). ജനാധിപത്യം സംരക്ഷിക്കാൻ ജെ.പിയുടെയും ലോഹ്യയുടെയും കീഴിൽ നടന്ന ജനമുന്നേറ്റം സമകാലിക ഇന്ത്യയിൽ അനിവാര്യമാണെന്നും സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ജെ.പി,ലോഹ്യ അനുസ്‌മരണ സമ്മേളനം ചൂണ്ടിക്കാട്ടി. കെ.എസ്.സജിത്തിന്റെ അദ്ധ്യക്ഷതയിൽ കായിക്കര ബാബു സമ്മേളനം ഉദ്ഘടാനം ചെയ്തു. ഡോ.വൈ. ജോൺസൺ,ഡോ.പി.ജി.കുമാരസ്വാമി,പ്രൊഫ.ജി.വർഗീസ്,കെ.വിശ്വനാഥൻ,ലാൽകുമാർ,ആർ.ശശിധരൻ നായർ എന്നിവർ സംസാരിച്ചു.