സിവിൽ റൈ​റ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈ​റ്റി

Tuesday 14 October 2025 2:53 AM IST

തിരുവനന്തപുരം: ലോക വധശിക്ഷ വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (സി.ആർ.എസ്.ജെ.എസ്) നടത്തിയ സെമിനാർ മുൻ എം.പി എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ജഡ്ജി എ.കെ.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സി.ആർ.എസ്.ജെ.എസ് സെക്രട്ടറി ആർ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുടവൻമുകൾ രവി, വൈസ് പ്രസിഡന്റ് കെ.ഉദയകുമാർ, ജോയിന്റ് സെക്രട്ടറി അഡ്വ.ബി.ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.