തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാർഡ് നിർണ്ണയം തുടങ്ങി

Tuesday 14 October 2025 2:22 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡ് നിർണ്ണയത്തിനുള്ള നറുക്കെടുപ്പ് ഇന്നലെ ജില്ലാ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 16 വരെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിർണ്ണയിക്കുക. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായേക്കും.

152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും 14 ജില്ലാ പഞ്ചായത്തുകളിലേത് 21നും കലക്ടറേറ്റുകളിൽ നടക്കും. 16നാണ് നഗരസഭാ വാർഡുകളുടെ നറുക്കെടുപ്പ്. കോർപറേഷനുകളിലേത് 17, 18, 21 തീയതികളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും

വാർഡ് വിഭജനത്തിനു ശേഷം, നിലവിലെ ഒരു വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യ ഉൾപ്പെടുന്ന പുതിയ വാർഡിന് പഴയ വാർഡിന്റെ സംവരണ നില കണക്കാക്കി സംവരണം നിശ്ചയിക്കും.ഒരു സംവരണ വിഭാഗത്തിന് 2025ൽ സംവരണം നീക്കിവയ്ക്കുന്നതിന്, അതേ വിഭാഗത്തിന് 2020ലോ 2015ലോ സംവരണം ചെയ്ത വാർഡുകൾ ഉണ്ടെങ്കിൽ അവ ആദ്യം ഒഴിവാക്കിയാണ് ആവർത്തനക്രമം നിശ്ചയിക്കുന്നത്. ഓരോ വിഭാഗത്തിനും 2020ൽ സംവരണം ചെയ്തിരുന്ന വാർഡുകൾ ഒഴിവാക്കിയാണ് നറുക്കെടുപ്പ്.

 പാ​ർ​ട്ടി​ ​ചി​ഹ്ന​ത്തി​ൽ​ ​പ​രാ​തി​ക​ൾ​ 15​ന് ​കേ​ൾ​ക്കും

​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പാ​ർ​ട്ടി​ ​ചി​ഹ്ന​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്ത​തി​ൻ​മേ​ലു​ള്ള​ ​പ​രാ​തി​ക​ൾ​ 15​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​നേ​രി​ട്ട് ​കേ​ൾ​ക്കും.​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​'​ജ​ന​ഹി​തം​'​ ​ഓ​ഫീ​സി​ലെ​ ​ഒ​ന്നാം​ ​നി​ല​യി​ലു​ള്ള​ ​കോ​ർ​ട്ട് ​ഹാ​ളി​ൽ​ ​രാ​വി​ലെ​ 11​നാ​ണ് ​ഹീ​യ​റിം​ഗ്.​ ​ദേ​ശീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കും​ ​സം​സ്ഥാ​ന​ ​പാ​ർ​ട്ടി​ക​ൾ​ക്കും​ ​ഒൗ​ദ്യോ​ഗി​ക​ചി​ഹ്ന​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​അ​ത​ല്ലാ​തെ​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​ചി​ഹ്ന​ങ്ങ​ളി​ലാ​ണ് ​പ​രാ​തി​ക​ളു​ള​ള​ത്.​ ​സെ​പ്തം​ബ​ർ​ 19​നാ​ണ് ​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​ചി​ഹ്ന​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ച​ത്.