ഓട്ടോ ഇടിച്ച് പരി‌ക്കേറ്റു

Tuesday 14 October 2025 1:24 AM IST

തലയോലപ്പറമ്പ്: വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് വല്ലെത്തോട്ടത്തിൽ അനിൽ കുമാർ (54) നാണ് പരിക്കേറ്റത്.തലയോലപ്പറമ്പ് സിംല ജംഗ്ഷന് സമീപം ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേ​റ്റ ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ തലയോലപ്പറമ്പ് പൊലീസ് പിടികൂടി.