വനിതാ മുഖ്യമന്ത്രി ഭാവിലുണ്ടാകാം: കെ.കെ.ശൈലജ

Tuesday 14 October 2025 2:49 AM IST

തിരുവനന്തപുരം : കേരളത്തിന് വനിതാ മുഖ്യമന്ത്രി സാദ്ധ്യത തളളാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ. സൂര്യ ഫെസ്റ്റിവലിൽ നടന്ന പ്രഭാഷണത്തിന്റെ സംവാദ വേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഭാവിയിലെങ്കിലും വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോയെന്ന ചോദ്യത്തിന്, ഉണ്ടാവില്ലെന്നു പറയാൻ താൻ ആളല്ലെന്നായിരുന്നു മറുപടി. സ്ത്രീകൾ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കാൻ തയ്യാറാകണം. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകൾ അഞ്ചു മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പറയുന്ന,ആരെങ്കിലും ആക്രമിച്ചാൽ അവൾ പുറത്തിറങ്ങിയിട്ടല്ലേ എന്നു പറയുന്ന ആളുകൾ ഇന്നുമുണ്ട്.ആ മനോഭാവം മാറണം.