പാകിസ്ഥാനിൽ ഏറ്റുമുട്ടൽ: 5 മരണം
Tuesday 14 October 2025 7:18 AM IST
ലാഹോർ: പാകിസ്ഥാനിൽ ഇസ്രയേൽ വിരുദ്ധ റാലിക്കിടെ ഏറ്റുമുട്ടൽ. 5 പേർ കൊല്ലപ്പെട്ടു. ഇന്നലെ മുരിദ്‌കെയ്ക്ക് സമീപമായിരുന്നു സംഭവം. തഹ്‌രീക് ഇ ലബൈക് പാകിസ്ഥാൻ പാർട്ടിയുടെ റാലിക്കിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ വെടിവച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. 40ഓളം വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. നിരവധി പേർ അറസ്റ്റിലായി.