ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനായി കടമുറി നൽകി; വീട്ടമ്മയുടെ വീടിന് മുന്നിൽ സ്‌ഫോടനം
Tuesday 14 October 2025 8:00 AM IST
കണ്ണൂർ: പെരളശേരിയിൽ വീടിന് മുന്നിലെ നടപ്പാതയിൽ സ്‌ഫോടകവസ്‌തു എറിഞ്ഞതായി പരാതി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിന് മുന്നിലാണ് സ്‌ഫോടം ഉണ്ടായത്.
നാളെ പെരളശേരിയിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കുന്നുണ്ട്. ഒരു കടമുറിയിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഉടമയാണ് ശ്യാമള. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എറിഞ്ഞത് ബോംബ് ആണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. സിപിഎം പ്രവർത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ ചക്കരയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.