പണം കെെയിൽ നിൽക്കുന്നില്ലേ? വീട്ടിലുള്ള ഈ വസ്തുക്കൾ ഉടൻ ഒഴിവാക്കുക

Tuesday 14 October 2025 10:34 AM IST

മനുഷ്യന് ജീവിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളിൽ ഒന്നാണ് പണം. എന്നാൽ എത്രതന്നെ സമ്പാദിച്ചാലും ആ പണം നിങ്ങളുടെ കെെയിൽ നിൽക്കാതെ വരുന്നുണ്ടോ?​ അതിന് കാരണം നിങ്ങൾ പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളായിരിക്കാം. ചില വസ്തുക്കൾ വീട്ടിലെ പണവരവിനെ തടസം ചെയ്യുന്നുവെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. അത്തരത്തിൽ വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ നോക്കാം.

അതിൽ ഒന്നാണ് കേടുപാടുകൾ സംഭവിച്ച സാധനങ്ങൾ. വീട്ടിൽ ഉപയോഗശൂന്യമായ വസ്തുക്കൾ വയ്ക്കുന്നത് ദോഷമാണെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിയാണ് നൽകുന്നത്. അതുപോലെതന്നെ പ്രവർത്തിക്കാത്ത ക്ലോക്ക് ഉടൻ തന്നെ വീട്ടിൽ നിന്ന് മാറ്റണം. പൊട്ടിയ പാത്രങ്ങൾ, കണ്ണാടി എന്നിവയും വീട്ടിൽ നിന്ന് ഒഴിവാക്കണം. പലരും പഴയ കലണ്ടർ വീട്ടിൽ സൂക്ഷിക്കുന്നു. എന്നാൽ ഇതും പണവരവിന് തടസമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. അത്തരത്തിൽ പഴയ കലണ്ടർ ഉണ്ടെങ്കിൽ ഉടൻ മാറ്റുന്നതായിരിക്കും നല്ലത്.

പഴകിയതും കീറിയതുമായ വസ്ത്രങ്ങളും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് വീട്ടിൽ നെഗറ്റീവ് എനർജി നൽകുന്നതായി വാസ്തുവിൽ പറയുന്നു. അതുപോലെ പൊട്ടിയ ചെരിപ്പും ഉപയോഗിച്ച് നശിച്ച ചാർജറും വീട്ടിൽ നിന്ന് ഒഴിവാക്കുക. വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ സാധനങ്ങൾ എല്ലാം മാറ്റി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ വീട്ടിൽ എപ്പോഴും ഒരു പോസിറ്റീവ് എനർജി നിലനിൽക്കുകയും അവിടെ താമസിക്കുന്നവർക്ക് സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ധനവരവും ഉണ്ടാകും.