ക്ലാസ് മുറിയിൽ ചുംബിക്കുന്ന വിദ്യാർത്ഥികൾ, ചുറ്റും സഹപാഠികളും അദ്ധ്യാപികയും; സംഭവം പ്രമുഖ സർവകലാശാലയിൽ

Tuesday 14 October 2025 12:57 PM IST

ബറോഡ: ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികൾ ചുംബിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാജ സയജിറാവു സർവകലാശാല. ക്ലാസ് നടക്കുന്നതിനിടെ റെക്കോർഡ് ചെയ്‌ത വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി ശുപാർശ ചെയ്യുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

വീഡിയോ ചിത്രീകരിച്ച വിവരം ചുംബിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരുന്നില്ല. നിറയെ വിദ്യാർത്ഥികളുള്ള ക്ലാസ് മുറിയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് സർവകലാശാല അടിയന്തര യോഗം വിളിച്ചുചേർത്ത ശേഷമാണ് അന്വേഷണ സമിതി രൂപീകരിച്ചത്.

പരീക്ഷയ്‌ക്കിടെയാണ് സംഭവം നടന്നതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, പ്രാഥമിക നിരീക്ഷണങ്ങൾ അങ്ങനെയല്ല സൂചിപ്പിക്കുന്നതെന്ന് എംഎസ്‌യു അധികൃതർ വ്യക്തമാക്കി. വീഡിയോ വ്യക്തമല്ല, വിദ്യാർത്ഥികൾ മോശം പ്രവൃത്തിയിലേർപ്പെട്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്നും സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറും പബ്ലിക് റിലേഷൻസ് ആന്റ് കമ്മ്യൂണിക്കേഷൻ പ്രൊഫസറുമായ ഹിതേഷ് രവിയ പറഞ്ഞു.