മാഞ്ഞൂരിൽ വികസന സദസ്
Wednesday 15 October 2025 12:21 AM IST
കടുത്തുരുത്തി : മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്തും, ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മിയും പ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, അംഗങ്ങളായ പ്രത്യുഷ സുര, ആൻസി സിബി, മഞ്ജു അനിൽ, സാലിമോൾ ജോസഫ്, മിനി സാബു, ആനിയമ്മ ജോസഫ്, എൽസമ്മ ബിജു എന്നിവർ പങ്കെടുത്തു.