അവാർഡ് വിതരണം 

Wednesday 15 October 2025 1:22 AM IST

കോട്ടയം : കുംങ് ഫു യോഗ ഫെഡറേഷൻ കേരളയുടെ ആഭ്യമുഖ്യത്തിൽ ആഗസ്തിൽ നടത്തിയ ബ്ലാക്ക് ബെൽറ്റ് ക്യാമ്പിൽ വിജയിച്ചവർക്ക് അവാർഡ് വിതരണം ചെയ്തു. കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കെ.വൈ.എഫ്.കെ പ്രസിഡന്റ് എം.ജി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിഷ്ണു നാഗപ്പള്ളി ബ്ലാക്ക് ബെൽറ്റ് വിജയികൾക്ക് ഐ.ഡി കാർഡും മൊമെന്റോയും വിതരണം ചെയ്തു. കൗൺസിലർ എസ്.ജയകൃഷ്ണൻ മെഡൽ വിതരണം നടത്തി. അനീഷ് കുരുവിള സ്വാഗതവും, ശ്യാം ബേസിൽ നന്ദിയും പറഞ്ഞു.