റോഡുകളുടെ ഉദ്ഘാടനം
Wednesday 15 October 2025 12:23 AM IST
കെഴുവംകുളം : കെഴുവംകുളം ലക്ഷംവീട് തെള്ളിമരം റോഡിന്റെയും തെള്ളിമരംകുറുമുണ്ട റോഡിന്റെയും ഉദ്ഘാടനം ല്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ജോസ് മനയ്ക്കലയ്യാട്ട്, എബ്രാഹം മനയ്ക്കലയ്യാട്ട്, സുനിൽ മറ്റത്തിൽ, സന്തോഷ് പല്ലാട്ട്, ഐസക് പെരുമ്പള്ളിൽ, തോമസ് കോലടി ജോസ് അഞ്ചാനിക്കൽ, ഷാജി തടത്തിൽ എന്നിവർ പ്രസംഗിച്ചു.