വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു
Wednesday 15 October 2025 12:23 AM IST
തലയോലപ്പറമ്പ് : മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഐ.എച്ച്.ഡി.പി നഗറിൽ അംബേദ്കർ ഗ്രാമപദ്ധതി പ്രകാരം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മന്ത്രി ഒ.ആർ.കേളു നാടിന് സമർപ്പിച്ചു. ചടങ്ങിൽ സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി, വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സീമ ബിനു, ബിന്ദു പ്രദീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.