ഉന്നത വിദ്യാഭ്യാസ സംരക്ഷണ വാരാചരണം

Wednesday 15 October 2025 12:17 AM IST

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫഡറേഷൻ ഒഫ് യൂണവേഴ്സിറ്റി എംപ്ലോയീസ് ഓർഗാനൈസേഷൻസ് കേരള സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ വാരാചരണം സിൻഡിക്കേറ്റ് അംഗം ഡോ. എ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു. കാലടി സംസ്‌കൃത സർവകലാശാല എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സുനിൽകുമാർ ഒ. മുഖ്യ പ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധി സർവകലാശാലാ എംപ്ലോയീസ് അസോസയേഷൻ ജനറൽ സെക്രട്ടറി എം.എസ് സുരേഷ് , പ്രസിഡന്റ് കെ.ടി രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് ഷിൻസി എ.സി എന്നിവർ സംസാരിച്ചു