ജില്ലാ സ്‌കൂൾ കായിക മേള ഇന്ന് മുതൽ
Wednesday 15 October 2025 12:28 AM IST
കോട്ടയം: ജില്ലാ സ്‌കൂൾ കായികമേള ഇന്ന് മുതൽ 17 വരെ പാല നഗരസഭ സിന്തറ്രിക് സ്റ്റേഡിയത്തിൽ നടക്കും. 13 സബ് ജില്ലകളിൽ നിന്നായി 3,800 വിദ്യാർത്ഥികൾ 97 ഇനങ്ങളിൽ മത്സരിക്കും. രാവിലെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജെ.അലക്സാണ്ടർ പതാക ഉയർത്തും. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. 17ന് വൈകിട്ട് 4ന് സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി അദ്ധ്യക്ഷത വഹിക്കും.മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലയ്ക്ക് കെ.എം.മാണി മെമ്മോറിയൽ ട്രോഫി ഏർപ്പെടുത്തി.