ജവഹർ ബാൽ മഞ്ച് ചിത്രരചനാ മത്സരം

Tuesday 14 October 2025 8:54 PM IST

ഏച്ചൂർ: ജവഹർ ബാൽ മഞ്ച് എളയാവൂർ ബ്ലോക്ക് കമ്മിറ്റി ചാച്ചാജി ചിത്രരചനാ മത്സരം സംഘടിപ്പിക്കും എൽ പി വിഭാഗം വിദ്യാർത്ഥികൾക്ക് പെൻസിൽ , ക്രയോൺസ് ഉപയോഗിച്ചും യു.പി ,ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് ജലച്ഛായം ഉപയോഗിച്ചുമാണ് മത്സരം. 19ന് രാവിലെ 10 മണിക്ക് ഏച്ചൂർ നളന്ദ കോളേജിൽ നടക്കുന്ന മത്സരം ജവഹർ ബാൽ മഞ്ച്, കണ്ണൂർ ജില്ല ചെയർപേഴ്സൺ അഡ്വ: ലിഷ ദീപക്ക് ഉദ്ഘാടനം ചെയ്യും.കണ്ണൂർ കോർപ്പറേഷൻ എളയാവൂർ, ചേലോറ സോണൽ, മണ്ടേരി പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പങ്കെടുക്കാം.ഫോൺ: 9895879040.