മലബാർ ടൂറിസം വികസന സെമിനാർ
Tuesday 14 October 2025 9:01 PM IST
കണ്ണൂർ: ഫെബ്രുവരി ആദ്യവാരം കണ്ണൂരിൽ മലബാർ ടൂറിസം വികസന സെമിനാർ സംഘടിപ്പിക്കാൻ സീനിയർ ജേണലിസ്റ്റ് ഫോറം വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു. സെമിനാറിൽ കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ പങ്കെടുക്കും. വാർഷിക ജനറൽ ബോഡിയോഗം ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് എം.ജിജോകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, പി.ഗോപി, ദിനകരൻ കൊമ്പിലത്ത്, എം.വി.പ്രസാദ്, സി.കെ.സുനിൽ, പി.ദിവാകരൻ, ജയകൃഷ്ണൻ നരിക്കുട്ടി, വി.ഹരിശങ്കർ,ഒ.സി.മോഹൻരാജ്, രാധാകൃഷ്ണൻ പട്ടാനൂർ, എ.ദാമോദരൻ, ഒ.ഉസ്മാൻ, എൻ.ധനഞ്ജയൻ , കെ.ടി.ശശി, നാരായണൻ കാവുമ്പായി എന്നിവർ പ്രസംഗിച്ചു.