മെഡിക്കൽ ക്രൈം ത്രില്ലർ കുറ്റം തവിർ ഒക്ടോ. 24ന്

Wednesday 15 October 2025 6:01 AM IST

ഒരു ആശുപത്രിയിലെ ദുരൂഹമായ കൊലപാതകം, അവയവ മോഷണം, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രാഷ്ട്രീയക്കാരുടെ അഴിമതി എന്നിവയെ ആസ്പദമാക്കി മെഡിക്കൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുറ്റം തവിർ ഒക്ടോബർ 24ന് കേരളത്തിലെ തിയേറ്രറിൽ. വിരുമൻ, പടയ് തലൈവൻ, മദ്രാസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി ഋത്വിക്കും, ആരാധ്യ കൃഷ്ണയും ഒരുമിക്കുന്ന ചിത്രം ഗജേന്ദ്ര കഥയെഴുതി സംവിധാനം ചെയ്യുന്നു.

തമിഴിൽ വൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രത്തിൽ ശരവണൻ, സായ് ദീന, കാമരാജ്, സെൻട്രയൻ, ആനന്ദ് ബാബു, വിനോദിനി വൈദ്യനാഥൻ, സായ് സൈന്തവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീസായി സൈന്തവി ക്രിയേഷൻസിന്റെ ബാനറിൽ പി.പാണ്ഡുരംഗൻ ആണ് നിർമ്മാണം. ഛായാഗ്രഹണം: റോവിൻ ഭാസ്കർ, സംഗീതം: ശ്രീകാന്ത് ദേവ, എഡിറ്റർ : രഞ്ജിത് കുമാർ ജി, സൻഹാ സ്റ്റുഡിയോ റിലീസാണ് കേരളത്തിൽ വിതരണം.പി. ആർ.ഒ: പി. ശിവപ്രസാദ് .