ചെറുവത്തൂർ ഉപജില്ല ശാസ്ത്രമേള

Tuesday 14 October 2025 9:05 PM IST

തൃക്കരിപ്പൂർ : ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേള ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ.അനിൽകുമാർ .ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എൻ.വി.ഭാർഗ്ഗവി, വി.പി.സുനിറ, ഹെഡ്മിസ്ട്രസ് കെ.ടി.റീന, പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ പി.അനിൽകുമാർ, വികസന സമിതി വൈസ്ചെയർമാൻ വി.കെ.രതീശൻ,എസ്.എം.സി വൈസ് ചെയർമാൻ ടി.രാജീവൻ എച്ച്.എം ഫോറം കൺവീനർ പി.കെ. മുരളീകൃഷ്ണൻ, സ്‌കൂൾ പാർലിമെന്റ് ചെയർമാൻ അഭിനവ് എന്നിവർ സംബന്ധിച്ചു. ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ സ്വാഗതവും പ്രിൻസിപ്പൽ ശ്രീജാ ശ്രീരാം നന്ദിയും പറഞ്ഞു.