ഹോമമന്ത്ര മഹായജ്ഞം: യോഗം ചേർന്നു
Wednesday 15 October 2025 12:07 AM IST
കുന്നംകുളം: ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിൽ 18ന് വൈകിട്ട് 5ന് കണിച്ചുകുളങ്ങര ദേവി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ഹോമമന്ത്ര മഹായജ്ഞത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കുന്നംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു. യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ അദ്ധ്യക്ഷനായി. 17 ന് വൈകിട്ട് പുറപ്പെടുന്ന തീർത്ഥാടന സംഘം, 18 ന് ശിവഗിരിയിലെ ഹോമത്തിൽ പങ്കെടുത്ത് സമാധി ദർശനവും നടത്തി മുഹമ്മ വിശ്വഗാജി മഠത്തിലെ ഉച്ചപൂജയിലും സംബന്ധിച്ച് 2.30 ന് വേദിയിൽ എത്തിചേരും. വനിതാ സംഘം പ്രവർത്തക പ്രസിഡന്റ് പത്മജ മോഹനും സെക്രട്ടറി അനില പി. നാരായണനും നേതൃത്വം നൽകി.