ചലന സഹായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നു
Wednesday 15 October 2025 12:09 AM IST
തൃശൂർ: അയ്യന്തോൾ ലയൺസ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി ഭിന്നശേഷിക്കാർക്ക് നൽകുന്ന ചലന സഹായ ഉപകരണങ്ങളായ കൃത്രിമക്കാൽ, ക്രച്ചസ്, ഊന്നുവടി,വീൽചെയർ തുടങ്ങിയവ ലഭിക്കുന്നതിന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങളോടു കൂടിയ അപേക്ഷകൾ ഒക്ടോബർ 31 നു മുമ്പായി ചെയർമാൻ, അയ്യന്തോൾ ലയൺസ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ്, പുഴയ്ക്കൽ, തൃശൂർ 680553 എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കണം. പേര്, മേൽവിലാസം, വാട്‌സ് ആപ്പ് ഉള്ള ഫോൺ നമ്പർ, റേഷൻ കാർഡിന്റെ കോപ്പി എന്നിവ കൃത്യമായി അപേക്ഷകളിൽ ഉണ്ടായിരിക്കണം. ട്രസ്റ്റിന്റെ തീരുമാനം അന്തിമമായിരിക്കും.