ഗ്രന്ഥശാല വാർഷികം

Wednesday 15 October 2025 1:05 AM IST

ചാരുംമൂട്:ചാരുംമൂട് റീഡേഴ്സ് ക്ലബ് ഗ്രന്ഥശാലയുടെ 4-ാമത് വാർഷികവും മെഡിക്കൽ ക്യാമ്പും സാംസ്കാരിക സന്ധ്യയും നടന്നു. പരുമല മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. റീഡേഴ്സ് ക്ലബിന്റെ രക്ഷാധികാരി അഡ്വ.സുധീർഖാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കവിയരങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ.സഫിയ സുധീർ ഉദ്ഘാടനം ചെയ്തു. കവി ഷാഫി മൂഹമ്മദ് റാവുത്തർ മോഡറേറ്ററായിരുന്നു.സാംസ്കാരിക സമ്മേളനം മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ ഉദ്ഘാടനം ചെയ്തു.മുൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.സുദീപ് മുഖ്യപ്രഭാഷണം നടത്തി.വെനീസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ സലിം മൂന്നൂടിയിലിന് അവാർഡ് സമ്മാനിച്ചു.