പ്രതിഷേധ മാർച്ച് നടത്തി
Wednesday 15 October 2025 2:10 AM IST
മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ കൊള്ളയടിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ദേവസ്വം ബോർഡും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൾ രാജു, ബി.രാജലക്ഷ്മി, നൈനാന്‍.സി കുറ്റിശ്ശേരി, അലക്സ് മാത്യു, റോയ് തങ്കച്ചൻ, ബെന്നി ചെട്ടുകുളങ്ങര, കെ.ഗോപൻ, കൃഷ്ണകുമാരി, ബി.രാജലക്ഷ്മി, ലളിത രവീന്ദ്രനാഥ്. ഗീത രാജൻ, വേണു പഞ്ചവടി, കെ.സി ഫിലിപ്പ്, കുറത്തിയോട് രാജൻ, അജിത്ത് കണ്ടിയൂർ തുടങ്ങിയവർ സംസാരിച്ചു.