സമ്മേളനവും സെമിനാറും
Wednesday 15 October 2025 12:11 AM IST
തൃശൂർ: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല സമ്മേളനത്തിന്റെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി. ഉത്തര, എം.ടി.ദിജി എന്നിവർ സംസാരിച്ചു. ഐ.ടി.ഐ.ഡി.സി.എം ട്രേഡിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വരവൂർ ഐ.ടി.ഐ വിദ്യാർത്ഥി പി. വി അഭിജിത്തിനെ പട്ടിക ജാതി വികസന വകുപ്പ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിജിത്തിന് മെമന്റോ സമ്മാനിച്ചു. അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് അഡ്മിനിസ്‌ട്രേഷൻ റൂറൽ ടി. എസ് സനോജ്, കെ. വി സജു, ബാബു ചിങ്ങാരത്ത്, കെ.വി രാജേഷ്,കെ.സന്ധ്യ,എ.പി സീന തുടങ്ങിയവർ സംസാരിച്ചു