ചെറുകുന്ന് സ്‌കുളിന് ഒരു കോടി

Wednesday 15 October 2025 12:00 AM IST

പുത്തൂർ: ചെറുകുന്ന് ഗവ.എൽ.പി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ചെറുകുന്ന് ഗവ. എൽ പി .സ്‌കൂളിന്റെ പുരോഗതിക്കായി സമഗ്രമായൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. പുതിയ കെട്ടിടങ്ങൾ, ലാൻഡ് സ്‌കെയ്പ്, പുതിയ സ്റ്റേജ്, ലൈബ്രറി, ലാബ് തുടങ്ങിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഒല്ലൂർ വിദ്യാഭ്യാസ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ തുടരുന്നതെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.