മോട്ടോർ ഷെഡ് പൂർത്തിയായി

Wednesday 15 October 2025 1:12 AM IST

കുട്ടനാട്: പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് വക 12.50 ല ക്ഷം രൂപ ചെലവഴിച്ച് എടത്വ കിളിയൻവേലി പാടശേഖരത്ത് പെട്ടിമട പറക്കുഴി മോട്ടോർ ഷെഡ് എന്നിവ നിർമ്മിച്ചു നല്കി. ജില്ലാപഞ്ചായത്ത് വികസനസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ബെറ്റി ജോസഫ് അദ്ധ്യക്ഷയായി. ഓവർസിയർ എ.സീന,​ പാടശേഖരം പ്രസിഡന്റ് തോമസ് ജോർജ്, സെക്രട്ടറി പി.സി അലക്സാണ്ടർ,​ കൺവീനർ പി.സി.ഈപ്പൻ, എബ്രഹാം സ്റ്റീഫൻ, രാഘവൻ, കുഞ്ഞുമോൾ, ജിജി തോമസ്, സത്യൻ തുടങ്ങിയവർ പങ്കെടുത്തു.