സുരക്ഷിത യാത്രയൊരുക്കും
Wednesday 15 October 2025 12:00 AM IST
തൃശൂർ: തൃശൂരിൽ ജനുവരി 7 മുതൽ 11 വരെ നടക്കുന്ന 64ാ മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ യാത്രയൊരുക്കുമെന്ന് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി അറിയിച്ചു. സ്വാഗത സംഘം ഓഫീസിൽ ചേർന്ന യോഗം യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ, മോഡൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.പി. ബിന്ദു, പൊലീസ് ഇൻസ്‌പെക്ടർ ബിപിൻ നായർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. പ്രദീപ്, ജലീൽ പാണക്കാടൻ, അലി അഷ്‌കർ, ജോസ് ജോസഫ്, ലിന്റോ വടക്കൻ, വി. അൻഫാസ്, കൺവീനർ പി.സാലിഹ്, വി. സജിത എന്നിവർ പങ്കെടുത്തു.