കണ്ണുകൾ ദാനം ചെയ്തു
Wednesday 15 October 2025 12:00 AM IST
കുന്നംകുളം: അന്തരിച്ച കുന്നംകുളം മുൻ എം.എൽ.എ ബാബു എം പാലിശ്ശേരിയുടെ കണ്ണുകൾ ദാനം ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ എത്തിയാണ് കണ്ണുകൾ എടുത്തത്. മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് മൃതദേഹം പൊതുദർശനത്തിനായി കുന്നംകുളത്തെ സി.പി.എം ആസ്ഥാനത്ത് എത്തിച്ചു. നാലു മണി മുതൽ 5.30 വരെ ടി.കെ.കൃഷ്ണൻ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് 2 ന് വീട്ടുവളപ്പിൽ.