ടിക്കറ്റ് പരിശോധനക്കിടെ ഉദ്യോഗസ്ഥനെ മർദ്ദിച്ച യാത്രക്കാരൻ അറസ്റ്റിൽ
Tuesday 14 October 2025 10:29 PM IST
കണ്ണൂർ: ജനറൽ കംപാർട്ട്‌മെന്റിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിൽ ടിക്കറ്റ് പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥനെ മർദിച്ച യാത്രക്കാരൻ പിടിയിൽ.മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് മഷ്ഹൂദിനെയാണ്(34) കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥൻ ടി.സജീവനെയാണ് കോയമ്പത്തൂർ എക്സ്‌പ്രെസ്സിൽ വച്ച് മർദ്ദിച്ചത്. ജനറൽ കംപാർട്ട്‌മെന്റിൽ യാത്രചെയ്യുകയായിരുന്ന മുഹമ്മദ് മഷ്ഹൂദിനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് ഇല്ലെന്ന് പറയുകയും ഉദ്യോഗസ്ഥന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. ട്രെയിൻ കണ്ണൂരിലെത്തിയ ഉടൻ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.