സമ്പൂർണ സംഗമം ഇന്ന്

Wednesday 15 October 2025 1:19 AM IST

മുഹമ്മ: സമസ്ത 100-ാമത് വാർഷിക വിജയത്തിനായി മണ്ണഞ്ചേരി മേഖലയിൽ രൂപീകരിച്ച സ്വാഗതസംഘത്തിന്റെ സമ്പൂർണ്ണ സംഗമം ഇന്ന് വൈകിട്ട് ഏഴിന് മണ്ണഞ്ചേരി ഫെഡറൽ ബാങ്കിന് സമീപമുള്ള അറഫ കോൺഫറൻസ് ഹാളിൽ നടക്കും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി അദ്ധ്യക്ഷനാകും. മേഖലയിലെ സ്വാഗത സംഘം ഭാരവാഹികൾ, സമസ്തയുടെയും വിവിധ ഘടകങ്ങളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജനറൽ കൺവീനർ ടി.എച്ച്. ജഅ്ഫർ അൽ ഹാകിമി കുന്നപ്പള്ളി അറിയിച്ചു.