വെളിയനാട് വികസന സദസ്

Wednesday 15 October 2025 12:36 AM IST

ആലപ്പുഴ: വെളിയനാട് പഞ്ചായത്ത് വികസനസദസ് കുരിശുംമൂട് സെന്റ് സ്റ്റീഫൻസ് ക്നാനായ പാരിഷ് ഹാളിൽ തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാൽ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പ്രിയ മുഖ്യ പ്രഭാഷണം നടത്തി. റിസോഴ്സ് പെഴ്സൺ എ. ഭാമ ദേവി,​ പഞ്ചായത്ത് സെക്രട്ടറി എ. ഗോപൻ,​ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. വിനീഷ് എന്നിവർ സംസാരിച്ചു.