13 ലക്ഷം രൂപ തട്ടിച്ച കേസിൽ റിമാൻഡിൽ
Wednesday 15 October 2025 12:00 AM IST
കൊടകര : റിട്ട. ബാങ്ക് മാനേജരുടെ 13 ലക്ഷം രൂപ തട്ടിച്ച സഭവത്തിൽ വെള്ളിക്കുളങ്ങര മാവിൻചുവട് തെക്കുംപുറം വീട്ടിൽ ജിൻസൺ (42) നെയാണ് കോടതി റിമാൻഡ് ചെയ്തത്. റിട്ട. ബാങ്ക് മാനേജർ ഗ്രീൻനഗർ കടവി വീട്ടിൽ ആന്റണി (73)യെ ഉയർന്ന പലിശ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പലിശയോ നിക്ഷേപിച്ച തുകയെ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് കൊടകര പൊലീസ് സ്‌റ്റേഷനിലെടുത്ത കേസിൽ ജിൻസണെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജിൻസൺ ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ് കേസിലും വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്. കൊടകര എസ്.എച്ച്.ഒ: പി.കെ.ദാസ്, ഗ്രേഡ് എസ്.ഐ: രാധാകൃഷ്ണൻ, എസ്.സി.പി.ഒ: സജീഷ്‌കുമാർ, മഹേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.