അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Tuesday 14 October 2025 10:51 PM IST

കൊല്ലം: ഇരുച്ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മാസങ്ങളായി അബോധാവസ്ഥയിൽ കിടന്ന ഗൃഹനാഥൻ മരിച്ചു. മുളവന പേരയം നമ്പ്യാർവീട്ടിൽ ജി.മധു സൂദനൻപിള്ളയാണ് (68) മരിച്ചത്. കൊല്ലം - കുണ്ടറ - തേനി ദേശീയപാതയിൽ പേരയം വരമ്പ് ഭാഗത്ത് വച്ച് പത്തുമാസം മുമ്പായിരുന്നു അപകടം. ഭാര്യ: ബിജാ കുമാരി. മക്കൾ: എം.അഭിഷേക്, എം.അക്ഷയ്. സഞ്ചയനം 19ന് രാവിലെ 7ന്.