വഞ്ചിയൂർ മോഹനൻ അനുസ്‌മരണം
Wednesday 15 October 2025 2:16 AM IST
തിരുവനന്തപുരം: കെ.പി.സി.സി നിർവാഹക സമിതി അംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന വഞ്ചിയൂർ മോഹനന്റെ അനുസ്‌മരണ സമ്മേളനം വി.പി മരയ്ക്കാർ ഹാളിൽ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രാലയം ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ബാബു മുഖ്യപ്രഭാഷണം നടത്തി. ചാല സുധാകരൻ,പാളയം ഉദയകുമാർ,കൗൺസിലർ ഡി.അനിൽകുമാർ,പി.എസ്.സരോജം,കരകുളം ശുചീന്ദ്രൻ,എസ്.അശോക് കുമാർ,എ.കെ.നിസാർ,വഞ്ചിയൂർ രാധാകൃഷ്‌ണൻ, എൻ.വി.ഫിലിപ്പ്,വഞ്ചിയൂർ ഉണ്ണി,രാമചന്ദ്രൻ നായർ,ബി.എസ്.അബനീന്ദ്രനാഥ്,പാൽകുളങ്ങര അശോകൻ, വഞ്ചിയൂർ രാജു,പേട്ട പ്രവീൺ കുമാർ,സി.വി.അരുൺ,അഡ്വ.സ്റ്റീഫൻ ഗോമസ്,ചന്ദ്ര ശേഖരൻ നായർ എന്നിവർ സംസാരിച്ചു.