കർഷക തൊഴിലാളി വിദ്യാഭ്യാസ അവാർഡ്

Wednesday 15 October 2025 3:16 AM IST

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജില്ലയിലെ അംഗങ്ങളുടെ മക്കൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള, വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണോദ്ഘാടനം ബോർഡ്‌ ചെയർമാൻ എൻ.ചന്ദ്രൻ നിർവഹിച്ചു.142 തൊഴിലാളികളുടെ മക്കൾക്കായി 4,38000 രൂപ വിതരണം ചെയ്തു.കൗൺസിലർ ജാനകി അമ്മാൾ,ബോർഡ്‌ ഡയറക്ടർമാരായ കെ.കെ.ശശാങ്കൻ,ഇടക്കുന്നിൽ മുരളി,ട്രേഡ് യൂണിയൻ നേതാക്കളായ എസ്‌.ഷാജഹാൻ,പാപ്പനംകോട് അജയൻ,കാലടി സുരേഷ്,കെ.പ്രമീള,ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ എസ്‌.ആർ.സ്മിത തുടങ്ങിയവർ പങ്കെടുത്തു.