'മാദ്ധ്യമങ്ങളും പൊലീസും' സെമിനാർ

Wednesday 15 October 2025 3:15 AM IST

തിരുവനന്തപുരം: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മാദ്ധ്യമങ്ങളും പൊലീസും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്‌തു.എ.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എം.വി.നികേഷ് കുമാർ വിഷയാവതരണം നടത്തി. മാർഷൽ വി.സെബാസ്റ്റ്യൻ, ആർ.പാർവതി ദേവി,ജി.പി.അഭിജിത്ത്, ഡോ.ബി.സജികുമാർ എന്നിവർ സംസാരിച്ചു. കെ.രാജൻ സ്വാഗതവും സംസ്ഥാന നിർവാഹക സമിതി അംഗം ടി.അനിൽ തമ്പി നന്ദിയും പറഞ്ഞു.