എസ്.വരദരാജൻ നായർ അനുസ്‌മരണം

Wednesday 15 October 2025 3:15 AM IST

തിരുവനന്തപുരം: മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തൊഴിലാളി നേതാവുമായിരുന്ന എസ്.വരദരാജൻ നായരുടെ 36ാം ചരമ വാർഷിക അനുസ്‌മരണ സമ്മേളനം കേസരി ഹാളിൽ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.ജി.സുബോധൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്‌പീക്കർമാരായ എം.വിജയകുമാർ,എൻ.ശക്തൻ,മുൻ മന്ത്രിമാരായ സി.ദിവാകരൻ,എ.നീലലോഹിത ദാസൻ നാടാർ,നേതാക്കളായ വഞ്ചിയൂർ രാധാകൃഷ്ണൻ,എ.കെ.നിസാർ എന്നിവർ സംസാരിച്ചു.