'കരുത്ത്' വനിതാ മാർച്ച് ഇന്ന്

Wednesday 15 October 2025 4:20 AM IST

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ വനിതാകമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭയരഹിത ജീവിതം സുരക്ഷിത തൊഴിലിടം' എന്ന മുദ്രാവാക്യവുമായി 'കരുത്ത്' എന്ന പേരിൽ ഇന്ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും.പരിപാടിയുടെ പ്രചാരണാർത്ഥം ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി നോർത്ത് ജില്ലയിലെ വിവിധ മേഖലകളിൽനടത്തിയ ക്യാമ്പെയിൻ വനിതാ ജീവനക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.