കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചു: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ.പൂന്തുറ പള്ളിത്തുറ സ്വദേശിയായ സുനീർ,കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.ക്ഷേത്രദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.ഉടൻ ഫോർട്ട് പൊലീസിൽ യുവതി പരാതി നൽകി.
സി.സിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് ഫോർട്ട് എസ്.എച്ച്.ഒ ശ്രീകുമാർ പറഞ്ഞു.മുൻപും പല പിടിച്ചുപറി കേസുകളിലും പ്രതികളാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.