ബീഹാർ: 71 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

Wednesday 15 October 2025 12:57 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 71 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബി.ജെ.പി.

ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി (താരാപൂർ), വിജയ് കുമാർ സിൻഹ (ലഖിസരായ്), മന്ത്രിമാരായ നിതിൻ നബിൻ (ബങ്കിപൂർ), നിതീഷ് മിശ്ര (ജഝർപൂർ), ശ്രേയസി സിംഗ്(ജമൂയി) എന്നിവർ പട്ടികയിലിടം നേടിയപ്പോൾ സ്‌പീക്കർ നന്ദ് കിഷോർ യാദവിന്റെ പാട്‌ന സാഹിബ് മണ്ഡലത്തിൽ രത്‌നേഷ് കുശ്‌വാഹയെ പ്രഖ്യാപിച്ചു. പട്ടികയിലെ മറ്റ് പ്രമുഖരിൽ മുൻ ഉപമുഖ്യമന്ത്രിമാരായ രേണു ദേവി (ബെട്ടിയ), തർകിഷോർ പ്രസാദ് (കതിഹാർ), മുതിർന്ന നേതാവ് രാം കൃപാൽ യാദവ് (ധനാപൂർ), പ്രേം കുമാർ (ഗയ), അലോക് രഞ്ജൻ ഝാ (സഹർസ), മംഗൾ പാണ്ഡെ (സിവാൻ) എന്നിവരും ഉൾപ്പെടുന്നു. യുവാക്കൾക്ക് അവസരം നൽകാൻ തന്നെ തഴഞ്ഞതിൽ സങ്കടമില്ലെന്ന് പാട്‌നാ സാഹിബിൽ നിന്ന് ഏഴു തവണ ജയിച്ചിട്ടുള്ള നന്ദ് കിഷോർ യാദവ് പറഞ്ഞു.