പൂരണിനെതിരെ ആരോപണം: എ.എസ്.ഐ സ്വയം വെടിവച്ച് മരിച്ചു
Wednesday 15 October 2025 1:09 AM IST
ന്യൂഡൽഹി: ഹരിയാനയിൽ ആത്മഹത്യ ചെയ്ത ഐ.പി.എസ് ഓഫീസർ വൈ. പൂരൺ കുമാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച് എ.എസ്.ഐ സ്വയം വെടിവച്ച് മരിച്ചു. രോത്തക് എ.എസ്.ഐ സന്ദീപ് കുമാറാണ് മരിച്ചത്. പൂരൺ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ആത്മഹത്യ. സൈബർ സെല്ലിൽ പ്രവർത്തിച്ചിരുന്ന സന്ദീപ് കുമാറിനെ ഇന്നലെയാണ് റോത്തക്കിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂരൺ കുമാറിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആറ് മിനിറ്റ് വീഡിയോയും മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.