എസ്.എം.എ മരുന്ന് : കമ്പനിയെ വിലക്കണമെന്ന് ഹർജി
Wednesday 15 October 2025 1:11 AM IST
സുപ്രീംകോടതിയെ സമീപിച്ചത് സ്വിസ് മരുന്നു കമ്പനി റോഷ്
ന്യൂഡൽഹി: ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫിക്കുള്ള (എസ്.എം.എ) മരുന്ന് നിർമ്മിക്കുന്നതിൽ നിന്ന് ഹൈദരാബാദിലെ നാറ്റ്കോ ഫാർമയെ വിലക്കണമെന്ന് സ്വിസ് മരുന്നു കമ്പനിയായ റോഷ്. ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കമ്പനിയുടെ അഭിഭാഷകൻ ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു മുന്നിൽ ആവശ്യപ്പെട്ടപ്പോൾ ഉടൻ ലിസ്റ്റ് ചെയ്യാമെന്ന് ഉറപ്പുനൽകി. തങ്ങളുടെ പേറ്റന്റ് അവകാശങ്ങൾ അവസാനിക്കുന്നതു വരെ നാറ്റ്കോ ഫാർമയെ തടയണമെന്നാണ് സ്വിസ് മരുന്നു കമ്പനിയുടെ ആവശ്യം. ഡൽഹി ഹൈക്കോടതി നേരത്തെ ഹർജി തള്ളിയിരുന്നു.