വധശിക്ഷയ്ക്ക് വിധിച്ച് ഹമാസ്

Wednesday 15 October 2025 1:37 AM IST

ഇസ്രയേലുമായി സഹകരിച്ചെന്ന് ആരോപിച്ച് പാലസ്തീനികളെ ഹമാസ് വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൈകൾ പിന്നിൽ കെട്ടി ഏഴ് പേരെ മുട്ടുകുത്തി നിറുത്തിയിരിക്കുന്നതും പിന്നീട് വെടിവച്ച് കൊല്ലുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്. പിന്നാലെ അവിടെ നിൽക്കുന്നവർ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നു. സമാധാന സംഭവം ഗാസ സമാധാന കരാറിനെ ബാധിക്കുമോ എന്ന ആശങ്കയുയർന്നിട്ടുണ്ട്.