തമിഴ്നാട് നിയമസഭയിൽ വി.എസിന് ആദരം

Wednesday 15 October 2025 2:21 AM IST

ചെന്നൈ: വി.എസ് അച്യുതാനന്ദന് ആദരമർപ്പിച്ച് തമിഴ്നാട് നിയമസഭ. സ്പീക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

വി.എസ് സമുന്നതനായ രാഷ്ട്രീയനേതാവാണെന്ന് സ്പീക്കർ എം. അപ്പാവു പറഞ്ഞു. ജനങ്ങളുടെയാകെ ഹൃദയം കവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സി.പി.എമ്മിനോടും കുടുംബത്തോടും അനുശോചനം അറിയിക്കുന്നുയെന്നും പറഞ്ഞു. കരൂർ ദുരന്തത്തിലും അനുശോചന പ്രമേയം അവതരിപ്പിച്ചു.