ക്രിക്കറ്റ് ഗാലറിയിൽ കളി കാണുന്നതിനിടെ യുവതി യുവാവിനെ തല്ലി, കാരണം ഇതാണ്; വീഡിയോ വൈറൽ
ന്യൂഡൽഹി: ക്രിക്കറ്റ് കളി കാണുകയെന്നത് ആവേശം നിറഞ്ഞ കായിക വിനോദമാണ്. ഗ്രൗണ്ടിലെ കളിക്കാർക്ക് മാത്രമല്ല, ഗാലറിയിലെ കാഴ്ചക്കാർക്കും ഒട്ടും കുറവല്ലാത്ത ആവേശമുണ്ടാകും. എന്നാൽ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ, ശ്രദ്ധ മുഴുവൻ കവർന്നത് ഗ്രൗണ്ടിലെ കളി ആയിരുന്നില്ല, മറിച്ച് ഗാലറിയിൽ നടന്ന നാടകീയ രംഗങ്ങളായിരുന്നു..
മത്സരത്തിന്റെ നാലാം ദിനം വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്‌സിൽ 293 റൺസിന് നാല് വിക്കറ്റ് നഷ്ടത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. അപ്രതീക്ഷിതമായി ബ്രോഡ്കാസ്റ്റ് ക്യാമറ ഗാലറിയിലെ ഈ ദൃശ്യം തത്സമയം ഒപ്പിയെടുക്കുകയായിരുന്നു. യുവതി യുവാവിനെ അടിക്കുകയും കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് രംഗം.
സംഭവം കണ്ട ക്രിക്കറ്റ് പ്രേമികൾ ഞെട്ടി. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നു പന്തലിച്ചു. ക്രിക്കറ്റ് ആവേശത്തിനിടെ ഇങ്ങനെയൊരു ഫൈറ്റ് എന്തിനെച്ചൊല്ലിയാണെന്നറിയാതെ സോഷ്യൽ മീഡിയ തലപുകച്ചു. വീഡിയോ പ്രചരിച്ചതോടെ അടിയേറ്റ യുവാവിന്റെയും അടികൊടുത്ത യുവതിയും ആരാണെന്ന് അറിയാനുള്ള ആകാംക്ഷയും വർദ്ധിച്ചു. സംഭവം എന്താണെന്ന് അറിയാനായി പലരും കമന്റുകളുമായി എത്തി.
'ഇതൊരു വലിയ വഴക്കായി തോന്നുന്നില്ല', ഒരാൾ അഭിപ്രായപ്പെട്ടു. 'അയാൾ മറ്റേതെങ്കിലും സുന്ദരികളെ നോക്കിക്കാണണം,' മറ്റൊരാൾ തമാശയായി കമന്റു ചെയ്തു. എന്തായാലും, ഗ്രൗണ്ടിലെ കളി അവസാനിച്ചിട്ടും ഡൽഹി ടെസ്റ്റിലെ ഗാലറി ഫൈറ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും വലിയ ചർച്ചാവിഷയമായി തുടരുകയാണ്.