കറിവേപ്പിലയുണ്ടോ? മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം; നര ഒരിക്കലും തിരിച്ചുവരില്ല

Wednesday 15 October 2025 2:25 PM IST

ഈ കാലഘട്ടത്തിൽ യുവാക്കളും കുട്ടികൾ ഉൾപ്പെടെ നേരിടുന്ന പ്രധാന പ്രശ്നമാണ് അകാല നര. എത്രതന്നെ മുടി സംരക്ഷിച്ചാലും ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്. ഇതിനായി ബ്യൂട്ടീപാർലറിൽ പോയി അമിതമായി പണം ചെലവാക്കുന്നവരാണ് ഭൂരിഭാഗവും. ചിലർ കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. എന്നാലിത് താൽക്കാലിക പരിഹാരം മാത്രമാണ്. എപ്പോഴും പ്രകൃതിദത്ത രീതിയാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. അത്തരത്തിൽ വെളുത്ത മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഡെെ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

കറിവേപ്പില - ഒരു പിടി

ചെമ്പരത്തിപ്പൂവ് - 5 എണ്ണം

നെല്ലിക്ക - 1 എണ്ണം

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ, കറിവേപ്പില, നെല്ലിക്ക, ചെമ്പരത്തിപ്പൂവ് എന്നിവയിട്ട് കറുപ്പ് നിറമാകുന്നത് വരെ നന്നായി ചൂടാക്കുക. ചൂടാറിയ ശേഷം ശിരോചർമം മുതൽ മുടിയുടെ അറ്റം വരെ തേച്ച് നന്നായി മസാജ് ചെയ്‌ത് ഒരു മണിക്കൂർ വയ്‌ക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം കഴുകി കളയാൻ. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. കറിവേപ്പിലയ്‌ക്ക് മുടി വളർച്ച കൂട്ടാനും നര മാറ്റാനുമുള്ള കഴിവുണ്ട്. ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ പുതിയ മുടിയിൽ നര വരാതെ തടയാനും സഹായിക്കും.