ഈ നാളുകാർക്ക് അന്യദേശത്ത് നിന്ന് വിവാഹ ആലോചനകൾ വരും; ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

Wednesday 15 October 2025 5:57 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 16 - കന്നി 30 വ്യാഴാഴ്ച. ( മദ്ധ്യാഹ്ന ശേഷം 12 മണി 41 മിനിറ്റ് 44 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

അശ്വതി: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം, യാത്ര മൂലം ഗുണങ്ങൾ.

ഭരണി: ദേവാലയ ദര്‍ശനയോഗം, കൃഷിയില്‍ നിന്നും ധന ലാഭം, സന്താനസുഖം, തൊഴിലില്‍ അഭിവൃദ്ധിയും ധനപ്രാപ്തിയും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.

കാർത്തിക: വാഹന സുഖം. ജോലിയില്‍ ഉന്നത സ്ഥാന ലഭ്യത, ശത്രുക്കളെ ജയിക്കും, ദീനാനുകബ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

രോഹിണി: ഗുണകരമായ അനുഭവങ്ങൾ, അപ്രതീക്ഷിത കൂ​ടിക്കാഴ്ചയിൽ സ്വ​ന്തം നില ഭദ്രമാക്കും, ഭ​ക്ഷ്യ​ വസ്തുക്കളുടെ വി​ത​ര​ണ​രം​ഗ​ത്ത് നേ​ട്ടം, സ്ഥിര വ​രു​മാ​നം കൂ​ടും.

മകയിരം: പ്രയത്നത്തിനു അനുസരിച്ച് ഉള്ള അംഗീകാരം കിട്ടില്ല , ആ​രോ​പ​ണ​ങ്ങൾ രൂ​ക്ഷ​മാ​കാ​തെ നോക്കണം, ധ​ന​പ​ര​മായ ബാ​ദ്ധ്യ​ത​കൾ കാരണം പ്രയാസങ്ങൾ ഉണ്ടാകും, കലഹത്തിനു സാദ്ധ്യത കൂടുതലാണ്.

തിരുവാതിര: കലാകാരന്മാര്‍ക്ക് നല്ല ദിനം, സാ​ങ്കേ​തിക സ്ഥാ​പ​ന​ത്തിൽ നി​ന്നും അനുകൂല മാ​റ്റം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​രം​ഗ​ത്ത് നേനേട്ടം, ടെ​ക്‌​സ്റ്റൈൽ മേ​ഖ​ല​യിൽ ന​ല്ല​ സ​മ​യം. പു​തിയ ഏ​ജ​ൻ​സി​യിൽ നേ​ട്ടം.

പുണർതം: ധനാഗമാത്തിനു അനുകൂലമായ സാഹചര്യം, അന്യസ്ത്രീകൾ സ്നേഹത്തോടെ പെരുമാറും, മാ​ന​സിക സ​മ്മ​ർ​ദ്ദ​ത്തിൽ നി​ന്നും കരക​യ​റും. പ്രമോഷൻ സാ​ദ്ധ്യത, വ​ള​ർ​ത്തു മൃ​ഗ​ങ്ങൾ മു​ഖേന ധ​ന​വ​ര​വ്.

പൂയം: വാഹന ഭാഗ്യം, ആപത്തുകളിൽ നിന്നും രക്ഷ. മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, മാ​തൃ​സ​ഹാ​യ​ത്താൽ ഗൃഹ നി​ർ​മ്മാ​ണം പുനരാരംഭിക്കും, വാ​ഹന വാ​യ്പ ല​ഭി​ക്കും.

ആയില്യം: ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും, ദൂ​ര​ദേ​ശ​ത്ത് നി​ന്നും വ​രു​മാ​നം കൂ​ടും. പു​തിയ വ്യാ​പാര സ്ഥാപനം ആരംഭിക്കുന്നത് ആസൂത്രണം ചെയ്യും.

മകം: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി, സ്ഥിര വ​രു​മാ​നം കൂ​ടും. സ്ഥാ​ന​ക്ക​യ​റ്റ ത​ട​സം മാ​റും. കരാർ രം​ഗ​ത്ത് ഒ​ത്തു​തീ​ർ​പ്പ്. ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യിൽ നേ​ട്ടം.

പൂരം: ഐശ്വര്യവും സമാധാനവും തിരിച്ചു പിടിക്കാൻ സാധിക്കും, ശത്രുജയം, യന്ത്രോപകരണങ്ങളുടെ ഇ​ട​പാ​ടിൽ നേ​ട്ടം. ച​ർ​ച്ച​കൾ അ​വ​സാ​നി​പ്പി​ക്കാൻ ​മുൻകൈയെടുക്കും, ബന്ധുബലം വർദ്ധിക്കും.

ഉത്രം: വിനോദയാത്ര, ഔദ്യോഗികമായി നേതൃത്വം ലഭിക്കും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, സു​ഹൃ​ത്തു​ക്കൾ സ​ഹാ​യി​ക്കും. കു​ടുംബ കാ​ര്യ​ത്തിൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് തയ്യാറാകും.

അത്തം: പണച്ചെലവുണ്ടാകും, വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ​ർ​വ​ക​ലാ​ശാ​ല​യിൽ സ്ഥാ​ന​ക്ക​യ​റ്റം, ഭൂ​മിയുടെ ഇടപാടുകളിൽ ആദായം ലഭിക്കും.

ചിത്തിര: ധീരതയോടെ നേരിട്ടു വിജയം വരിക്കും, ശ്രദ്ധാപൂര്‍വ്വം ജോലികൾ നിര്‍വ്വഹിക്കും, തൊ​ഴിൽ സ്ഥ​ല​ത്ത് തന്ത്രപരമായ നീക്കങ്ങൾ ന​ട​ത്തും. യാത്രാ രേ​ഖ​കൾ ല​ഭി​ക്കും. മംഗള കാര്യങ്ങൾക്കുള്ള​ തടസം മാ​റും.

ചോതി: ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, അന്യദേശത്ത് നിന്ന് വിവാഹ ആലോചനകൾ വരും, വിദ്യാഗുണം, കലഹങ്ങൾ സ്വയം ഒഴിവാകും, അധികാരികളുടെ പ്രോത്സാഹനം ലഭിക്കും, ഗുണാനുഭങ്ങൾ.

വിശാഖം: പുതിയ അവസരങ്ങള്‍, ചിന്താശേഷിയോടു കൂടി പ്രവര്‍ത്തിക്കും, യാത്ര കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും, ശുഭാപ്തി വിശ്വാസം ഉണ്ടാകും, മനസുഖം വർദ്ധിക്കും, ജോലിയില്‍ അനുകൂലമായ മാറ്റം.

അനിഴം: ഗൃഹഭാഗ്യം, ധൃ​തി​യി​ലു​ള്ള വി​വാഹ ആലോചന സാ​ദ്ധ്യ​ത, ചി​കി​ത്സാ​രം​ഗ​ത്ത് നേട്ടം കൈവരിക്കും, നി​റ​വോ​ടു​കൂ​ടി കാ​ര്യ​ങ്ങള്‍ പൂർത്തിയാക്കും, സന്താനത്തിന് വിദേശത്ത് ഉ​പ​രി​പ​ഠന യോ​ഗം.

കേട്ട: ജോ​ലി​ക്കാർ പി​രി​ഞ്ഞു​ പോകാതെ നോക്കണം, ക​ടം തീ​ർ​ക്കു​ന്ന​തി​ന് വ​ഴി​യു​ണ്ടാ​കും, പു​തിയ സ്ഥാ​പ​ന​ത്തിൽ നി​ന്നും ക്ഷ​ണം ലഭിക്കും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ കിട്ടും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം.

മൂലം: ചതിവുകൾ സംഭവിക്കാനിടയുണ്ട്, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും, വിലപിടിപ്പുള്ളവ മോഷണം പോകും, കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അബദ്ധത്തില്‍ ചെന്ന് ചാടരുത്.

പൂരാടം: പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്‍ ആകും, രഹസ്യ ഇടപാടുകള്‍ കാരണം മനോദുഃഖം, അനാവശ്യമായി സാമ്പത്തിക ഇടപാടുകളിൽ ചെ​ന്ന് ചാടരുത്.

ഉത്രാടം: ദൂരയാത്രകള്‍ വേണ്ടി വരും, വിവാഹ ആലോചനകള്‍ മുടങ്ങും, ആ​രോ​പ​ണ​ങ്ങള്‍ രൂ​ക്ഷ​മാ​കാ​തെ നോ​ക്ക​ണം, ദുര്‍വ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടും.

തിരുവോണം: ദാമ്പത്യത്തില്‍ പൊതുവെ സുഖം, മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, വായനാശീലം വര്‍ദ്ധിക്കും, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും.

അവിട്ടം: ശത്രു ഭീതിയും പരാജയവും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, താ​ത്കാ​ലിക ജോലി ലഭിക്കും, വിവാഹിതർ അന്യ ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

ചതയം: വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ജോലിക്ക് അനുകൂല നിലപാട്, ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് സ​ഹാ​യം ല​ഭി​ക്കും, ഗവേഷകർക്ക് പുതിയ കണ്ടെത്തൽ നടത്താൻ യോഗം, അ​ഭി​നയ മി​ക​വ് തെളിയിക്കാൻ കഴിയും.

പൂരുരുട്ടാതി: ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും, പ്രണയത്തില്‍ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, ആത്മവിശ്വാസം കൂടും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉതൃട്ടാതി: പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, പ്രയത്നം സഫലമാകും, നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും.

രേവതി: എതിർ ലിംഗത്തിൽ പെട്ടവർ കാരണം സുഖവും സമാധാനവും, ആഗ്രഹസാഫല്യം, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ലളിതകലകളില്‍ താല്‍പര്യം പ്രകടിപ്പിക്കും.