അഴൂരിൽ കോൺഗ്രസ് ഉപരോധ സമരം

Thursday 16 October 2025 2:28 AM IST

ചിറയിൻകീഴ്: അഴൂർ പഞ്ചായത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി സി.പി.എം ഭരണസമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥർ അഴൂർ പഞ്ചായത്തിലെ ഡാറ്റാ എൻട്രി ചെയ്തതിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാരോപിച്ച് കോൺഗ്രസ് അഴൂർ,പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്ത് കുമാർ,ഡി.സി.സി അംഗം ബി.മനോഹരൻ,മാടൻവിള നൗഷാദ്,എസ്.കെ.സുജി, കെ.ഓമന,ബി.സുധർമ്മ,എസ്.ജി.അനിൽ കുമാർ,എസ്.മധു,ലാൽ കോരാണി,ഷൈജു കുറക്കട,രാജൻ കൃഷ്ണപുരം,എം.ഷാബുജാൻ,ജനകലത തുടങ്ങിയവർ പങ്കെടുത്തു.